NEWS
പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചുനല്‍കി രാഹുല്‍ ഗാന്ധി
കല്പറ്റ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിഷമം പങ്കുവെച്ചിരുന്നു. ഇരുവരും ക്യാമ്പുകളിലെ കുട്ടികളോടൊപ്പം ഏറെ നേരം ചിലവഴിച്ചാണ് മടങ്ങിയത്.
വിവിധ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് സാമഗ്രികള്‍ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി ഹഫ്‌സത്തിന് കൈമാറി.
Continue Reading