സാബിയ സൈഫി ഘാതകരെ അറസ്റ്റ് ചെയ്യണം; വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ റാലി 18ന് ആലുവയില്‍

Web Desk
1 Min Read

കൊച്ചി: ഡല്‍ഹി പോലീസില്‍ സിവില്‍ ഡിഫന്‍സ് ഓഫീസറായിരുന്ന സാബിയ സൈഫിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വസ്തുതാപരമായി അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. ആലുവയിലാണ് റാലി.

city exchange

താര്യമായ അന്വേഷണം നടക്കാത്തതിന്റെ പേരില്‍ നിരവധി ദുരൂഹതകള്‍ ഈ കൊലയ്ക്ക് പിന്നില്‍ ഉണ്ടെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ചൂണ്ടിക്കാട്ടി. മൃഗീയമായ ബലാല്‍സംഗം സാബിയ സൈഫിക്ക് നേരെ നടന്നിട്ടുപോലും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഇനിയും ഉയര്‍ന്നു വന്നിട്ടില്ല. മന:സാക്ഷിയെ ഞെട്ടിച്ച ദാരുണ കൊലപാതകത്തില്‍ പൊതുസമൂഹം തുടരുന്ന മൗനം അത്യന്തം അപകടകരമാണ്. ഇതിന്റെ യഥാര്‍L വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ട മുഖ്യധാരാ മാധ്യമങ്ങളും ദുരൂഹമായ മൗനം തുടരുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥക്കും നിസ്സംഗതക്കും എതിരെ കൂടിയാണ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധറാലിയെന്ന് സംഘാടകര്‍ അറിയിച്ചു.


2021 സെപ്തംബര്‍ 18 ശനിയാഴ്ച വൈകിട്ട് നാലിന് ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലി ബാങ്ക് ജംഗ്ഷനില്‍ സമാപിക്കുമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്് സുനിതാ നിസാര്‍, ജില്ല ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്, ജില്ലാ ട്രഷറര്‍ ബിന്ദു വില്‍സണ്‍, ജില്ലാ കമ്മിറ്റി അംഗം ബബിത സനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!