

കൊച്ചി- ഓണാഘോഷത്തോട് അനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും കടത്തും വിപണവും വിതരണവും തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് വിവിധ വകുപ്പുകളെയും ജനപ്രതിനിധികള്‍, മദ്യവിരുദ്ധ സമിതിയിലെ ഭാരവാഹികള്‍ എന്നിവര്‍ അടക്കുള്ളവരേയും ഉള്‍പ്പെടുത്തി പ്രത്യേക ജില്ലാതല ജനകീയ കമ്മറ്റി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ജില്ലാ കളക്ടര്‍ക്ക് വേണ്ടി അസിസ്റ്റന്റ് കളക്ടര്‍ നിഹാന്ത് സിഹാര അധ്യക്ഷത വഹിച്ചു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി ടെനിമോന്‍ സ്വാഗതം പറഞ്ഞു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ സംയുക്തമായി പരിശോധനകള്‍ നടത്തുവാന്‍ തീരുമാനിച്ചു.

കൂടാതെ കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് പ്രത്യേക മറൈന്‍ പട്രോളിംഗും നടത്തുവാന്‍ തീരുമാനിച്ചാതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വില്‍പ്പനയും വിപണവും സംബന്ധിച്ച നടപടികള്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമിലും അതാത് പരിധിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരേയും വിളിച്ച് അറിയാക്കാവുന്നതാണെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി ടെനിമോന്‍ അറിയിച്ചു.
പരാതികള്‍ 04842390657, 04842627480, 9496002867 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.

