മോഫിയ: ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Web Desk
0 Min Read

കൊച്ചി:

city exchange

ആത്മഹത്യ ചെയ്ത മോഫിയ് ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിപ്പിച്ചിരുന്നു. പലതവണ സുഹൈല്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. സത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!