

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല (ബി ശിവശങ്കരന്‍ നായര്‍- 80) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് ശാന്തി കവാടത്തില്‍.

ഭാര്യ: പ്രസന്ന കുമാരി (ജല അഥോറിറ്റി റിട്ടയേര്‍ഡ് ജീവനക്കാരി). മകന്‍: സുമന്‍ ശങ്കര്‍ ബിച്ചു (സംഗീത സംവിധായകന്‍). സഹോദരങ്ങള്‍: ഗായിക സുശീല ദേവി, വിജയകുമാര്‍, ഡോ. ചന്ദ്ര, ശ്യാമ, ദര്‍ശക് രാമന്‍. 1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ട് വീട്ടില്‍ സി ജി ഭാസ്‌ക്കരന്‍ നായരുടേുയം പാറുക്കുട്ടിയുടേയും മൂത്ത മകനായാണ് ബിച്ചു തിരുമലയുടെ ജനനം.

നാനൂറോളും സിനിമകൡും കാസറ്റുകളിലുമായി അയ്യായിരത്തോളം ഗാനങ്ങളെഴുതി.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ടുതവണ 1981, 1991ലും ലഭിച്ചു. ശ്രുതിയില്‍ നിന്നുണരും, തേനും വയമ്പും, ഒറ്റക്കമ്പി നാദം, പുലരി വിരിയും മുമ്പേ, മനസ്സില്‍ നിന്നും മനസ്സിലേക്കൊരു എന്നീ ഗാനങ്ങള്‍ക്കാണ് പുരസ്‌ക്കാരം നേടിയത്. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌ക്കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര രത്‌ന പുരസ്‌ക്കാരം, സ്വാതി- പി ഭാസ്‌ക്കരന്‍ ഗാനസാഹിത്യ പുരസ്‌ക്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.

