തിരിച്ചിറക്കിയ എയര്‍ അറേബ്യയുടെ തകരാര്‍ പരിഹരിക്കുന്നു

Web Desk
1 Min Read

കൊച്ചി: പറന്നുയര്‍ന്ന് പത്തുമിനിട്ടിനകം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചറിക്കിയ എയര്‍ അറേബ്യ വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്ിതലെ മെയിന്റനന്‍സ് ഹാംഗറിലാണ് വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നത്. എയര്‍ അറേബ്യയുടെ തകരാറുകള്‍ പരഹരിക്കാന്‍ യു എ ഇയില്‍ നിന്നുള്ള എന്‍ജിനിയര്‍മാരും കൊച്ചിയിലെത്തിയിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് പുലര്‍ച്ചെ 3.55ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട ജി9 426 എയര്‍ അറേബ്യ വിമാനത്തിന്റെ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൈലറ്റ് വിമാനം തിരികെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ 212 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സുരക്ഷിതമായി നിലത്തിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തില്‍ യാത്ര ചെയ്യാനുണ്ടായിരുന്ന മുഴുവനാളുകളേയും ഇന്നലെ ഷാര്‍ജയിലെത്തിച്ചു. പ്രത്യേക വിമാനത്തിലും എയര്‍ അറേബ്യയുടെ മറ്റ് സര്‍വീസുകളിലുമായാണ് യാത്രക്കാരെ എല്ലാവരേയും ഷാര്‍ജയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച മാത്രം എയര്‍ അറേബ്യ നാല് സര്‍വീസുകളാണ് നടത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!