Entertainment
പ്രേക്ഷകര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസ് ‘ഹു ദി അണ്‍നോണ്‍’
കൊച്ചി: ത്രില്ലര്‍ സിനിമകളുടെയും സീരീസുകളുടെയും ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കി ‘ഹു ദി അണ്‍നോണ്‍’ സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസ് റിലീസായി. ആര്‍ എച്ച്4 എന്റര്‍ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഫൈസല്‍ ടി പി നിര്‍മ്മിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അര്‍ജുന്‍ അജു കരോട്ടുപാറയില്‍ ആണ്. വെബ് സീരീസിന്റെ പ്രീമിയറിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടി മത്സരം നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
ആദ്യം ചിത്രത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുക, തുടര്‍ന്ന് ഏതെങ്കിലും ഒരു ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ആദ്യ എപ്പിസോഡ് കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട് തന്നിരിക്കുന്ന
വാട്‌സപ്പിലേക്ക് അയക്കുക. നറുക്കിട്ടെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ഹെഡ്‌സെറ്റ്, ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവ സമ്മാനമായി ലഭിക്കുന്നു. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലര്‍ വെബ് സീരീസ് സിനിയ, തിയറ്റര്‍ പ്ലേ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ എട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെന്റിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്. സംവിധായകന്‍ തന്നെ കഥയെഴുതിയ ഈ വെബ്‌സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധന്‍ അനീഷ് കുമാറാണ്. ഇതില്‍ അര്‍ജുന്‍, കാവ്യ, അഭി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു. പി ആര്‍ ഒ- പി ശിവപ്രസാദ്.


