ആ മുഖംമൂടിക്ക് പിന്നില്‍ മറ്റൊരാളോ; മമ്മൂട്ടിയുടെ റോഷാക്കിന്റെ പ്രീ റിലീസ് ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പ്രീ റിലീസ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പോസ്റ്ററുകളിലും ട്രെയ്‌ലറിലും പ്രേക്ഷകരെ അമ്പരിപ്പിച്ച മമ്മൂട്ടി ചിത്രം ടീസറിലൂടെ മുഖംമൂടിക്കു പിന്നില്‍ മറ്റൊരാള്‍ ഒളിച്ചിരിപ്പുണ്ടോയെന്നുള്ള സംശയം വ്യക്തമാക്കുന്നു.

city exchange

ലൂക്ക് ആന്റണിക്ക് മുന്നില്‍ ടീസറില്‍ എത്തുന്ന മുഖമൂടി ധരിച്ച കഥാപാത്രം മമ്മൂട്ടിയാണോ അതോ വേറെ ആരെങ്കിലുമാണോ എന്നുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. ഒക്ടോബര്‍ ഏഴിന് റോഷാക്ക് തിയേറ്ററിലെത്തുമ്പോള്‍ മറനീക്കി പുറത്തുവരുന്ന രഹസ്യങ്ങള്‍ തിയേറ്ററില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നല്‍കുകയാണ് ചിത്രത്തിന്റെ ടീസറും.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കഥയെ നയിക്കുന്ന നായകന്‍ ഷറഫുദ്ധീന്‍ ആണെന്നും ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനമാണെന്നും ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരുടെ മികച്ച പ്രകടനകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നും ഇന്റര്‍വ്യൂകളില്‍ മമ്മൂട്ടി വ്യകത്മാക്കിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.

റോഷാക്കിന്റെ തിരക്കഥ സമീര്‍ അബ്ദുല്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം കിരണ്‍ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്‌സണും നിര്‍വഹിക്കുന്നു. പ്രോജെക്ട് ഡിസൈനര്‍: ബാദുഷ, ചിത്രസംയോജനം: കിരണ്‍ ദാസ്, കലാസംവിധാനം: ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം: റോണക്‌സ് സേവ്യര്‍, എസ് ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!