

കോഴിക്കോട്: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും പിന്തുണ പ്രഖ്യാപിക്കാൻ താനാരുമല്ലെന്നും തനിക്കതിനുള്ള വീറ്റോ പവറാന്നുമില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗഹൃദ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിലെ ജനാധിപത്യത്തിന്റെ ശക്തിയാണത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തരൂരുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ അദ്ദേഹം തന്നെ ഉണ്ടാക്കുന്നുണ്ടെന്നും പറഞ്ഞ കെ സുധാകരൻ നിങ്ങൾ ഉണ്ടാക്കി കൊടുക്കേണ്ടെന്നും
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്ഥാനാർഥികൾ തമ്മിൽ മത്സരിച്ച ചരിത്രം കോൺഗ്രസ്സിനുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
