

വടകര: എടച്ചേരിയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ വി വി അബൂബക്കര്‍ മൗലവി നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: മുഹമ്മദ് ഹനീഫ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ജാബിര്‍, ത്വാഹിറ. സഹോദരങ്ങള്‍: എടച്ചേരി കുഞ്ഞബ്ദുല്ല മുസല്യാര്‍, കുട്ടിഹസ്സന്‍, അന്ത്രു.

ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ മികച്ച അറിവുണ്ടായിരുന്ന അദ്ദേഹം എടച്ചേരി, നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര മേഖലയിലെ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരിലെ പ്രമുഖ വ്യക്തിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തായ അദ്ദേഹം കര്‍മ്മശാസ്ത്ര വിധികളും പണ്ഡിതന്മാരുടെ ഉദ്ധരണികളും വിശദീകരിക്കുകയും ഹൃദിസ്ഥമായി അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു.

1970കളില്‍ കായക്കൊടി സ്‌കൂളില്‍ അറബി അധ്യാപകനായി എത്തിയ അദ്ദേഹം വടകര താലൂക്കിലെ അറബിക്ക് ടീച്ചര്‍ ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും കായക്കൊടിയിലെ മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളും കൂടിയാണ്. വാഹാന സൗകര്യമില്ലാത്ത കാലത്ത് നടന്നായിരുന്നു വിവിധ പ്രദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും എത്തിച്ചേര്‍ന്നിരുന്നത്.
റിട്ടയര്‍മെന്റിനു ശേഷം മേപ്പയ്യൂര്‍ സലഫി, ചീക്കോന്ന് അന്‍സാര്‍ ഉലൂം, നാദാപുരം ജാമിഅ അല്‍ഫുര്‍ഖാന്‍ എന്നീ അറബിക്ക് കോളേജുകളില്‍ അധ്യാപകനായിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട് അദ്ദേഹത്തിന്.
കായക്കൊടിക്കാരും പ്രസ്ഥാന ബന്ധുക്കളും ‘ഉപ്പാവ’ എന്നായിരുന്നു സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. വിവിധ സ്ഥാപാനങ്ങളിലെ അംഗവും കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഫത്‌വ ബോര്‍ഡ് അംഗവും വടകര താലൂക്കിലെ റിട്ടയേര്‍ഡ് അറബിക്ക് ഫ്രണ്ടേഷന്റെ പ്രസിഡന്റുമായിരുന്നു.

