

കോഴിക്കോട്: നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിന്‍വലിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ ചോദിച്ചു. സി.എ.എ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിന്‍വലിച്ചിട്ടില്ല. നിയമസഭയില്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നല്‍കുന്ന ഉറപ്പുകള്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ.്സി.ക്ക് വിട്ട നിയമം നിയമസഭ പാസാക്കിയതാണ്. ഓര്‍ഡിനന്‍സ് സഭയില്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. അതൊന്നും പരിഗണിക്കാതെ ബില്ല് പാസാക്കി.ഗവര്‍ണര്‍ക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീര്‍ ചോദിച്ചു.
