സുന്നികളുടെ വഖഫുകള്‍ മുജാഹിദുകള്‍ കൈയേറിയത് അന്വേഷിക്കണം: ഹക്കീം അസ്ഹരി

Web Desk
1 Min Read

കോഴിക്കോട്: സുന്നികള്‍ വഖഫ് ചെയ്ത പള്ളികള്‍ വഹാബി ആശയക്കാര്‍ കയ്യേറിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും എസ് വൈ എസ്‌ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ ഹക്കീം അസ്ഹരി. കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി തുടങ്ങിയ പള്ളികള്‍ സലഫികള്‍ കയ്യേറിയതാണ്.

city exchange

കോഴിക്കോട് നഗരത്തില്‍ മാത്രം 11 പള്ളികളാണ് ഇത്തരത്തില്‍ കയ്യേറിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ സുതാര്യത വേണമെന്നാണ് നിലപാട്. ഇത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആശങ്കയുള്ള എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഹക്കീം അസ്ഹരി പറഞ്ഞു. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വഖഫ് സ്വത്തുക്കള്‍ വിനിയോഗിക്കപ്പെടേണ്ടത്. സുന്നികള്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ സലഫികള്‍ കയ്യേറിയത് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!