

ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് രമേശ് ചെന്നിത്തല. അതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് താജുല്‍ ഉലമയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കവെയാണ് ചെന്നിത്തല തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താനെന്നും മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണെന്നും പറഞ്ഞ ചെന്നിത്തല ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ലെന്നും വിശദീകരിച്ചു. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണെന്നും ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
