

തിരുവനന്തപുരം: സതീഷ് പി കുറുപ്പ് രചിച്ച ‘മറവില്‍ക്രിയ’ എന്ന ലഘുനാടക സമാഹാരമായപുസ്തകം പ്രകാശിപ്പിച്ചു. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ ആദ്യ കോപ്പികേരള ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാറിന് നല്‍കിയാണ് പ്രകാശനംചെയ്തത്. ഘടനയിലും പ്രമേയത്തിലും എന്നും പ്രസക്തമായ മൂന്നു ലഘു നാടകങ്ങളാണ്പുസ്തകത്തിലുള്ളതെന്ന് വിജയകൃഷ്ണണനും ഇങ്ങനെയുള്ള കൃതികളുടെ രചനയിലൂടെയും അവതരണങ്ങളിലൂടെയുമാണ് കര്‍ട്ടന്‍ റെയ്‌സര്‍ കൂടുതല്‍പ്രസക്തമായി മാറുന്നതെന്ന് കാരയ്ക്കാമണ്ഡപംവിജയകുമാറും അഭിപ്രായപ്പെട്ടു.

കര്‍ട്ടന്‍ റെയ്സറില്‍ നടന്ന ചടങ്ങില്‍ ഡോ. എന്‍ സദാശിവന്‍ അധ്യക്ഷത വഹിച്ചു.
എന്‍ കെ വിജയകുമാര്‍, കവിതാ വിശ്വനാഥ്, സതീഷ് പി കുറുപ്പ്, രാജീവ് തുളസിധരന്‍എന്നിവര്‍ സംസാരിച്ചു.
