ഇറാന്റെ കപ്പലുകളെ ആഗോളതലത്തില്‍ ഉപരോധിക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഇറാനിയന്‍ കപ്പലുകള്‍ക്കും എണ്ണയ്ക്കും ആഗോളതലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. ഇറാന്റെ നിലപാടുകള്‍ മാറുന്നതുവരെ ആഗോളതലത്തില്‍ ഉപരോധം തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗ്രഹാം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

city exchange

ബുധനാഴ്ച രാവിലെ പ്രസിഡന്റ് ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെയുമായും സംസാരിച്ചതായി പറഞ്ഞ ഗ്രഹാം ഭീകരതയ്ക്ക് വിഭവങ്ങള്‍ നല്‍കുന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ എണ്ണ വിതരണം ചെയ്യുന്നതില്‍ സഹായിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവര്‍ സ്വയം അപകടത്തിലേക്കാണ് ചാടുന്നതെന്നും മുന്നറിയിപ്പ് നല്‍കി.

യു എസ് ഉപരോധം അവസാനിപ്പിച്ചുകഴിഞ്ഞാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!