

കൊച്ചി: എന്റെ നഗരം എന്ന ഉത്തരവാദിത്വബോധത്തോടെ എല്ലാവരും പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൊച്ചിയെ സൗന്ദര്യവും സുരക്ഷിതവുമാക്കി മാറ്റാന്‍ കഴിയുകയുള്ളുവെന്ന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍. കൊച്ചിന്‍ ടെക്നോപോളീസ് റോട്ടറി ക്ലബ്ബും എറണാകുളം സൗത്ത് ജനമൈത്രി പൊലീസും ചേര്‍ന്ന്് 57-ാം ഡിവിഷനിലെ വാട്ടര്‍ലാന്റ് റോഡില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മേയര്‍.

നഗരവികസനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കൊപ്പം ഒരുമയോടെ പ്രവര്‍ത്തിക്കാനുള്ള മനസും ഓരോരുത്തര്‍ക്കും ഉണ്ടാകണം. നിലവില്‍ നഗരസഭയും റോട്ടറി പോലുള്ള സന്നദ്ധ സംഘടകളും വിവിധ സ്ഥാപനങ്ങളും റഡിസന്റ്്സ് അസോസിയേഷനുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് നഗരസൗന്ദര്യവല്‍ക്കരണത്തില്‍ നടക്കുന്നത്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഓരോത്തരുടെയും പങ്കാളിത്വം വേണം. കൂടാതെ പൊലിസിന്റെ ശക്തമായ ഇടപെടലിലൂടെ കൊച്ചിയുടെ ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും മേയര്‍ പറഞ്ഞു.

വാട്ടര്‍ലാന്റ് റോഡ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി 3201 ഡിസ്ട്രിക് ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍ കൗണ്‍സിലര്‍ സുജ ലോനപ്പന് ചെടികള്‍ കൈമാറി നിര്‍വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ സാമൂഹ്യ സേവനത്തിനായുള്ള റെയിന്‍ബോ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് എസ് രാജ്മോഹന്‍ നായര്‍ പറഞ്ഞു.
നഗരസുരക്ഷയില്‍ നീരീക്ഷണ ക്യാമറകളുടെ പങ്ക് വളരെ വലുതാണെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അനിവാര്യമായ സാഹചര്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി രാജ്കുമാര്‍ പറഞ്ഞു. പുതിയ തലമുറയെ നിയന്ത്രിക്കുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പല കുറ്റകൃത്യങ്ങളിലും നിശ്ശബ്ദനായ ദൃക്‌സാക്ഷിയാണ് സി സി ടി വി ക്യാമറകളെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ലിയാക്കത്ത് അലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുജ ലോനപ്പന്‍, പി സി സിറിയക്, നോബി, ഋഷികേശ്, ജയരാജ്, ഫില്‍സണ്‍ മാത്യു, ജോര്‍ജ് റാഫേല്‍, ജൂഡി ജോസ്, ജെറി തോമസ് എന്നിവര്‍ സംസാരിച്ചു. എളംകുളം ചിലവന്നൂര്‍ റോഡ് റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ കെ ലാലന്‍ സ്വാഗതവും വാട്ടര്‍ഫ്രണ്ട് എന്‍ക്ലേവ് റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി കെ വിനോദ്് കുമാര്‍ നന്ദിയും പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രഖ്യാപിച്ച റെയിന്‍ബോ തീം അനുസരിച്ചുള്ള പദ്ധതികളാകും ഒരാഴ്ച നീളുന്ന സേവനവാരത്തോടനുബന്ധിച്ച് വിവിധ ക്ലബുകള്‍ നടപ്പാക്കുക.

