ചിക്കാഗോ രുപതയുടെ പുതിയ ബിഷപ്പായി മാര്‍ ജോയി ആലപ്പാട്ട് അഭിഷിക്തനായി

Web Desk
1 Min Read

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ ജോയി ആലപ്പാട്ട് അഭിഷിക്തനായി. മാര്‍തോമ സ്ലിഹാ കത്തിഡ്രലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് സ്റ്റിഫന്‍ ചെറുപ്പളത്ത് എന്നിവരായിരുന്നു സഹകാര്‍മികര്‍.

city exchange

ഈസ്റ്റേണ്‍ കാത്തലിക് അസോസിഷന്‍ പ്രസിഡന്റ് ബിഷപ്പ് കുര്‍ട്ട് ബര്‍നെറ്റ് ഉള്‍പ്പെടെ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി 19 ബിഷപ്പുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ 100ലേറെ വൈദികരും 60ലേറെ സന്യാസിനികളും ചടങ്ങുകളില്‍ പങ്കെടുത്തു. പാരിഷ് ഹാളില്‍ നിന്നും ബിഷപ്പുമാരും വൈദികരും പ്രദക്ഷിണമായി ദോവലായത്തിലേക്ക് പ്രവേശിച്ചതോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. കത്തിഡ്രല്‍ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി സ്വാഗതം ആശംസിച്ചു.

അപ്പസോതിലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയര്‍ മാര്‍ ജോയി ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചുള്ള വത്തിക്കാന്‍ ഉത്തരവ് വായിച്ചു. അതിന്റെ മലയാള പരിഭാഷ ചാന്‍സിലര്‍ ഫാ. ജോര്‍ജ് ദാനവേലി വായിച്ചു.

- Advertisement -
Ad image

ഡിട്രോയിറ്റിലെ കല്‍ദായ കത്തോലിക്ക രുപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സിസ് കലബത്ത് വചന സന്ദേശം നല്‍കി. വിശുദ്ധ കര്‍ബാനയ്ക്കു ശേഷം ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നന്ദി പറഞ്ഞു. അനുമോദന ചടങ്ങില്‍ കോണ്‍ഗ്രസ്സ്മാന്‍ രാജകൃഷ്ണമൂര്‍ത്തി പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!