
ആലുവ: ഷാഫി പറമ്പില്‍ എം പിക്ക് എതിരെ ഡി വൈ എഫ് ഐ നടത്തുന്ന സമരാഭാസം യാതൊരു കാരണവശാലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ജനാധിപത്യ രീതിയില്‍ ആര്‍ക്കുവേണമെങ്കിലും പ്രതിഷേധിക്കാം. എന്നാല്‍ തെറിവിളിച്ചും ആക്രോശിച്ചും വടകര എം പിയായ ഷാഫി പറമ്പിലിന്റെ വായടപ്പിക്കുവാനാണ് ശ്രമമെങ്കില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനമനസ്സുകളില്‍ ഇടം നേടിയ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുവാന്‍ ആരുശ്രമിച്ചാലും സാധിക്കുകയില്ലെന്നും ഷാഫിയുടെ ജനപിന്തുണ കൂട്ടുകയേയുള്ളു എന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ഡി വൈ എഫ് ഐക്കാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ സമരങ്ങളില്‍ നിന്നും പിന്തിരിയുകയാണ് നല്ലതെന്ന് ആ പ്രസ്ഥാനത്തിന്റേയും അതിന്റെ മാതൃ സംഘടനയായ സി പി എമ്മിന്റെയും നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ബാലറ്റില്‍ തോറ്റതിന്റെ അസഹണിഷ്ടതയായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും എം എല്‍ എ പറഞ്ഞു.
