ഹാര്‍ട് ടു ഹാര്‍ട് വാക്‌സുമായി ആസ്റ്റര്‍

Web Desk
1 Min Read

നിങ്ങള്‍ നടക്കൂ നിരാലംബരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ ഫണ്ടിലേക്ക് ആസ്റ്റര്‍ പണം നല്കും

ദോഹ: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി എസ് ആര്‍ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ഹാര്‍ട്ട് ടു ഹാര്‍ട്ട് വാക്ക്‌സ് രണ്ടാം പതിപ്പിന് തുടക്കമിട്ടു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് വാക്‌സിന് തുടക്കമിട്ടത്.

city exchange

ഹൃദയാരോഗ്യത്തിനായി നടക്കുക എന്നതിനോടൊപ്പം ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

heart2heart.astervolunteers.com ല്‍ റജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചത്തേക്ക് പ്രതിദിനം കുറഞ്ഞത് 10,000 അടികള്‍ നടക്കുകയെന്നതാണ് കാംപയിന്‍. ഇതിന്റെ ഭാഗമായി പങ്കെടുക്കുന്ന ഏറ്റവും കുറഞ്ഞത് പതിനായിരം അടികള്‍ നടക്കുന്നവര്‍ക്കു വേണ്ടി ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍ 100 രൂപ വീതം നിരാലംബരായ ഹൃദയശസ്ത്രക്രിയ ആവശ്യമായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഫണ്ടിലേക്ക് നല്കും. ഒക്ടോബര്‍ 16ന് നടക്കുന്ന സമാപന പരിപാടിയില്‍ ഏറ്റവും കൂടുതല്‍ അടികള്‍ നടന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കും.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷ മൂപ്പന്‍ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!