താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

Web Desk
1 Min Read

കോഴിക്കോട്: കോഴിക്കോട്- വയനാട് ദേശീയപാതയിലെ താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ചൊവ്വാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ട് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിച്ചലുണ്ടായത്. നേരിയ തോതിലാണ് മണ്ണിടിയുന്നത്. ഇതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പ്രതിസന്ധിയിലായി.

city exchange

മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ദേശീയ പാത അധികൃതരും മലയുടെ മുകളില്‍ പരിശോധന നടത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞതെന്നാണ് കരുതുന്നത്.

ചുരത്തിലൂടെ ആംബുലന്‍സുകള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. വീണ്ടും മണ്ണിടിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചുരത്തില്‍ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്.

നിലവില്‍ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാന്‍ സാധ്യതയുള്ള അടര്‍ന്നുനില്‍ക്കുന്ന പാറക്കഷണങ്ങളും മണ്ണും ഫയര്‍ഫോഴ്‌സ് വെള്ളം അടിച്ച് താഴേക്ക് എത്തിക്കുന്നുണ്ട്. ഇനിയും പാറക്ഷണങ്ങള്‍ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!