

ആലുവ: ആലപ്പുഴയില്‍ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലുവയില്‍ പ്രകടനം നടത്തി. ആലുവ ബൈപ്പാസില്‍ നിന്നും ആരഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ സമാപിച്ച പ്രതിഷേധ പ്രകടനം ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം എ ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. എ സെന്തില്‍കുമാര്‍, രൂപേഷ് പൊയ്യാട്ട്, മനോജ് അങ്കമാലി, ശ്രീജ സതീഷ്, പ്രമോദ് ത്യക്കാക്കര, പ്രദീപ് ജോണ്‍ എന്നിവര്‍ നേത്യത്വം നല്‍കി.
