കുടിയേറ്റ വനിതാ തൊഴിലാളികള്‍ക്ക് സുരക്ഷയായി നിര്‍ഭയ ഫണ്ടുമായി വിദേശകാര്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: വനിതാ കുടിയേറ്റ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയം നിര്‍ഭയ ഫണ്ടുമായി രംഗത്ത്. ജി സി സി രാജ്യങ്ങള്‍, സിംഗപ്പൂര്‍, ടൊറന്റോ എന്നിവിടങ്ങളില്‍ നിര്‍ഭയ ഫണ്ടിനുള്ള വണ്‍സ്‌റ്റോപ്പ് സെന്റര്‍ സ്ഥാപിക്കാനാണ് വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നത്. കോണ്‍സുലാര്‍ പാസ്‌പോര്‍ട്ട് ആന്റ് വിസ ഡിവിഷന്‍ ആന്റ് ഓഫിസ് ഓഫ് ഇന്റര്‍നാഷണല്‍ ആക്ടിവിറ്റീസ് സെക്രട്ടറിയും ഐ സി എം ചെയര്‍മാനുമായ ഡോ. ഔസാഫ് സയീദാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യന്‍ വനിതകളുടെ കുടിയേറ്റം എന്ന ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വനിതാ കുടിയേറ്റ പ്രശ്‌നങ്ങളാണ് ഈ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുക. ജോലി സംബന്ധമായ ആവശ്യങ്ങള്‍, വൈവാഹിക തര്‍ക്കങ്ങള്‍, എംബസികളുടെ അടിയന്തര സഹായം, ഇമിഗ്രേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യും.

ജി സി സി തൊഴില്‍ വിപണിയിലേക്ക് ഭൂരിഭാഗം ഇന്ത്യന്‍ വനിതകളും പോകുന്നത് ഗാര്‍ഹിക തൊഴിലുകള്‍ക്കോ സുരക്ഷിതമല്ലാത്ത ജോലികള്‍ക്കോ ആണ്. അതുകൊണ്ടുതന്നെ വണ്‍ സ്‌റ്റോപ്പ് സെന്റര്‍ സ്‌കീം ഫലപ്രദമായ രീതിയില്‍ സേവനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!