ആലുവ നഗരത്തിലെ ഇ- ടോയ്‌ലറ്റുകള്‍ പൊളിച്ചുമാറ്റി

Web Desk
1 Min Read

ആലുവ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇ ടോയ്‌ലെറ്റുകള്‍ പൊളിച്ചു മാറ്റി. ബാങ്ക് കവലയിലെ നഗരസഭയുടെ പാര്‍ക്ക് അവന്യു ഷോപ്പിങ് കോംപ്ലക്‌സ്, പമ്പ് കവലയില്‍ പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പരിസരം, എം ജി ടൗണ്‍ ഹാളിന് മുന്‍വശത്തെ ഗാന്ധി സ്‌ക്വയര്‍, സ്വകാര്യ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ടോയ്ലെറ്റുകളാണുണ്ടായിരുന്നത്.

city exchange

ഇതുകൂടി വായിക്കുക:

കാലങ്ങളായി ഇവ പ്രവര്‍ത്തന രഹിതമായി കിടക്കുകയായിരുന്നു. കൃത്യമായ അറ്റകുറ്റപണികള്‍ നടത്താന്‍ തയ്യാറാകാതെ നഗരസഭ തന്നെ ഇവ നശിപ്പിച്ച് കളയുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇ ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചത്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!