ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: പുനരുദ്ധാരണത്തിന്നൊരുങ്ങുന്ന സീതി സാഹിബ് മെമ്മോറിയല്‍ വായന ശാലയ്ക്കും ജന സേവന കേന്ദ്രത്തിനുമായി രാമന്തളി ശാഖ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിട നിര്‍മ്മാണ ഫണ്ട് സമാഹരണ ഉദ്ഘാടനം ആര്‍ എം വൈ സി ചെയര്‍മാര്‍ ഹാജി എം പി അബ്ദുല്‍ ഖാദര്‍ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഖമറുസ്സമാന് നല്‍കി നിര്‍വ്വഹിച്ചു.

city exchange

ചടങ്ങില്‍ രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, ആര്‍ എം വൈ സി ജനറല്‍ സെക്രട്ടറി ഇ ടി വി നിയാസ്, മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ മുണ്ടക്കാല്‍ മുഹമ്മദ് ഹസന്‍, പി പി സുലൈമാന്‍ ഹാജി, സി എം റഫീഖ്, മോണങ്ങാട്ട് മൊയ്തു, എം സി മുഹമ്മദ് റിയാസ്, കെ. കെ സമീര്‍ കെ കെ ഇസ്മയില്‍ ,ത്വല്‍ഹ , മടക്കാല്‍ ജമാല്‍ ആര്‍ എം വൈ സി നേതാക്കളായ പി കെ ഹസ്സന്‍, യു കെ മുഹമ്മദ് കുഞ്ഞി, സി എച്ച് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!