ആര്‍ എം വൈ സി പ്രസംഗ പീഠം നല്‍കി

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗിന്റെ പോഷ ഘടകമായ അബൂദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ (ആര്‍ എം വൈ സി) ശാഖാ കമ്മിറ്റി ആസ്ഥാനമായ സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധം നവീകരിച്ചതിനു ശേഷം പ്രസംഗ പീഠം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് കൈമാറി. ആര്‍ എം വൈ സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ ടി വി നിയാസ് സ്വാഗതം പറഞ്ഞു.

city exchange

രാമന്തളി പഞ്ചായത്ത് മുസലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, ശാഖ ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, ആര്‍ എം വൈ സി എക്്‌സിക്യൂട്ടീവ് അംഗം പി കെ ഹസ്സന്‍, ട്രഷറര്‍ ചൊക്രൂവിന്റെ മുഹമ്മദ്, യു കെ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗം മോണങ്ങാട്ട് മൊയ്തു എന്നിവര്‍ സംസാരിച്ചു. മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, സി എം റഫീഖ്, യൂത്ത് ലീഗ് നേതാക്കളായ ഖമറുസ്സമാന്‍, എം സി മുഹമ്മദ് റിയാസ്, കെ കെ സമീര്‍, കെ കെ ഇസ്മായില്‍, ത്വല്‍ഹ, മടക്കാല്‍ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!