സി എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റിന് രണ്ടാം തവണയും സംസ്ഥാനതല പുരസ്‌കാരം

Web Desk
1 Min Read

തലക്കുളത്തൂര്‍: പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി തലക്കുളത്തൂര്‍ സി എം എം എച്ച് എസ് എസ് ഗൈഡ്‌സ് യൂണിറ്റിന് സംസ്ഥാനതല ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് പുരസ്‌കാരം. 2020-22 വര്‍ഷത്തെ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് അംഗീകാരം ലഭിച്ചത്.

city exchange

പുതുതലമുറയില്‍ നേതൃപാടവം, ആത്മവിശ്വാസം, സേവന സന്നദ്ധത, കാരുണ്യം, സഹജീവി സ്‌നേഹം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, തൊഴില്‍ നൈപുണി വികസനം തുടങ്ങിയ നിരവധി സവിശേഷതകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.

2017- 2019 വര്‍ഷത്തിലും ഗൈഡ്‌സ് യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് യൂണിറ്റിന് ഈ നേട്ടം കൈവരുന്നത് ഗൈഡ്‌സ് ക്യാപ്റ്റന്‍ അനുപമ വി.ടിയുടെ നേതൃത്തിലാണ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നത്. 2020-22 വര്‍ഷത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് സ്‌കൂളിലെ സ്‌കൗട്ട്‌സ് യൂണിറ്റിന് ജില്ലാതല ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!