Featured
അമീര്‍ കപ്പ് ഫൈനലില്‍ അമീര്‍ പങ്കെടുത്തു

ദോഹ: എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അല്‍ സദ്ദും ഖത്തര്‍ എസ് സിയും തമ്മിലുള്ള ‘2024 അമീര്‍ കപ്പിന്റെ’ ഫൈനല്‍ മത്സരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.


അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മത്സരം കാണാനെത്തി.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ എഫ് സി) പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, അറബ്, അന്തര്‍ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളുടെ തലവന്‍മാര്‍ സ്റ്റേഡിയത്തിലെത്തി.


ഖത്തര്‍ എസ് സിയെ അല്‍ സദ്ദ് 1-0ന് പരാജയപ്പെടുത്തി.
അല്‍ സദ്ദിന് കപ്പും സ്വര്‍ണ്ണ മെഡലുകളും ഖത്തര്‍ എസ്സി കളിക്കാര്‍ക്ക് വെള്ളി മെഡലുകളും അമീര്‍ സമ്മാനിച്ചു.


