

ദോഹ: ശൈത്യം അതിന്റെ മൂര്‍ധന്യം പ്രകടമാക്കിയപ്പോള്‍ അബുസംറ വിറച്ചുപോയി. അബുസംറയില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.ഇത് സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് അടയാളപ്പെടുത്തുന്നത്.

വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ആഘാതം മൂലം വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പകല്‍ സമയത്തെ താപനില താരതമ്യേന തണുപ്പായിരിക്കുമെങ്കിലും രാത്രി കാലാവസ്ഥ കടുത്ത തണുപ്പാണ് പ്രതീക്ഷിക്കുന്നത്.
