രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ഡോണേഷന്‍ ക്യാമ്പില്‍ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റും പങ്കാളിയായി. ജൂണ്‍ 14 വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേ വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഭാഗമായി അല്‍ തുമാമ മാളില്‍ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷന്‍ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

city exchange

സാമൂഹിക ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഈ പരിപാടിയില്‍ പങ്കാളിയായത്. ക്യാമ്പിന് വലിയ ജനപങ്കാളിത്തം ലഭിച്ചതില്‍ സംഘടനാ നേതാക്കള്‍ സന്തോഷം രേഖപ്പെടുത്തി.

ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും കൂടി നടത്തുന്ന ഈ സേവനം സമൂഹത്തില്‍ രക്തദാനത്തിന്റെ ആവശ്യകതയും അതിലൂടെ ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യന്റെ ബാധ്യതയും ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് പാര്‍ട്ട്ണര്‍ ഫൈസല്‍ സുവൈദിക്ക് ഹമദ് ഹോസ്പിറ്റല്‍ പ്രതിനിധികള്‍ കൈമാറി.

- Advertisement -
Ad image

ഒ ഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍, ശംസുദ്ധീന്‍ ഇസ്മായില്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോ. ഹംസ സുവൈദി, മേദത്ത് മൂസ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ, ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, നിയാസ് കൊട്ടപ്പുറം, സൈദ് തെന്നല, സലീം ഇടശ്ശേരി, രജീഷ് ബാബു, സൈദ് തെന്നല എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!