ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം നടത്തി

Web Desk
1 Min Read

ദോഹ: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ അനുശോചന യോഗം നടത്തി.

city exchange

കാലിക്കറ്റ് പാരഗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗം കെ പി സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു ലൈവ് ഓണ്‍ലൈന്‍ വീഡിയോയിലൂടെ ഉദ്ഘാടനം ചെയ്തു.

സി ആര്‍ മഹേഷ് എം എല്‍ എ ഓണ്‍ലൈന്‍ ലൈവ് സാന്നിധ്യത്തിലൂടെ തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. തികഞ്ഞ ഗാന്ധിയനും സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആള്‍രൂപവുമായിരുന്ന തെന്നല കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നല്‍കിയ നിസ്വാര്‍ഥവും സുപ്രധാനവുമായ സംഭാവനകള്‍ എം ലിജു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിവരിച്ചുകൊണ്ട് അനുസ്മരിച്ചു.

അച്ചടക്കവും ആദര്‍ശവും സൗമ്യതയും മാത്രം കൈമുതലായി സംശുദ്ധ രാഷ്ട്രീയജീവിതം നയിച്ച തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയ പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും ഗുരുസ്ഥാനീയനായ മാതൃകാ പുരുഷനായിരുന്നെന്ന് സി ആര്‍ മഹേഷ് എം എല്‍ എ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.

- Advertisement -
Ad image

ഓ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാകമ്മിറ്റി ഭാരവാഹികളും ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളും അനുശോചന യോഗത്തില്‍ തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!