

ദോഹ: ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഖത്തറിന്റെ വ്യോമാതിര്‍ത്തിയില്‍ വ്യോമഗതാഗതം പുന:രാരംഭിച്ചു. അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചു.

‘ഖത്തരി വ്യോമാതിര്‍ത്തിയില്‍ വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പങ്കാളികളും കാണിച്ച മികച്ച സഹകരണത്തെയും എല്ലാ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെയും അതോറിറ്റി അഭിനന്ദിക്കുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.
