കേരളത്തില്‍ യു ഡി എഫ്, തമിഴ്‌നാട്ടില്‍ ഡി എം കെ, പശ്ചിമ ബംഗാളിലും അസമിലും എന്‍ ഡി എയെന്ന് എക്‌സിറ്റ് പോള്‍

Web Desk
2 Min Read

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ യു ഡി അധികാരത്തില്‍ വരുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഡി എം കെയും അസമില്‍ ബി ജെ പിയും അധികാരം നിലനിര്‍ത്തും. പശ്ചിമ ബംഗാളില്‍ എന്‍ ഡി എ അധികാരത്തില്‍ വരുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

city exchange

കേരളത്തില്‍ യു ഡി എഫ് 90 സീറ്റുകള്‍ വരെ നേടുമെന്നും എല്‍ ഡി എഫിന് 68 സീറ്റുകള്‍ വരെ ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. എല്‍ ഡി എഫിന് അധികാരം ലഭിക്കുമെന്ന് പുറത്തുവന്ന ഒരു എക്‌സിറ്റ് പോള്‍ പോലും വിധി പറയുന്നില്ല. യു ഡി എഫിന് പരമാവധി 90 സീറ്റ് വരെയാണ് കണക്കാക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രകാരം എല്‍ഡിഎഫിന് പരമാവധി 68 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്.

എല്‍ ഡി എഫ് മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് ഇതുവരെ ഫലം വന്ന ഒരു എക്‌സിറ്റ് പോളിലും പ്രവചനമില്ല. എന്‍ ഡി എയ്ക്ക് കേരളത്തില്‍ സീറ്റുകള്‍ കിട്ടാനുള്ള സാധ്യത ഇല്ലാത്തതു പോലെ അഞ്ച് സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നും പറയുന്നുണ്ട്.

ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചന പ്രകാരം യു ഡി എഫിന് 78 മുതല്‍ 90 വരേയും എല്‍ ഡി എഫിന് 49 മുതല്‍ 62 വരേയും എന്‍ ഡി എയ്ക്ക് പൂജ്യം മുതല്‍ മൂന്ന് വരേയും സീറ്റുകളാണ് പ്രവചിക്കുന്നത്.

- Advertisement -
Ad image

പീപ്പ്ള്‍സ് പള്‍സ് സര്‍വേയില്‍ യു ഡി എഫി 75- 85, എല്‍ ഡി എഫ് 55- 65, എന്‍ ഡി എ 0- 3 വരേയും സീറ്റുകള്‍ ലഭിക്കും.

പി മാര്‍ക്ക് സര്‍വേയില്‍ യു ഡി എഫ് 70- 80, എല്‍ ഡി എഫ് 58-68, എന്‍ ഡി എ 0- 4 സീറ്റുകളാണ് നേടുക.

മാട്രിസിന്റെ എക്‌സിറ്റ്‌പോളില്‍ യു ഡി എഫ് 75 സീറ്റുകള്‍ വരേുയം എല്‍ ഡി എഫ് 65 സീറ്റുകള്‍ വരേുയം എന്‍ ഡി എ 5 സീറ്റുകള്‍ വരേയും നേടുമെന്ന് പറയുന്നു.

ടൈംസ് നൗ എക്‌സിറ്റ് പോളില്‍ യു ഡി എഫ് 78 മുതല്‍ 85 വരേയും എല്‍ ഡി എഫ് 56 മുതല്‍ 66 വരേയും എന്‍ ഡി എ 2 മുതല്‍ 3 സീറ്റുകള്‍ വരേയും നേടും.

പി മാര്‍ക്ക് എക്‌സിറ്റ് പോളില്‍ ബംഗാളില്‍ എന്‍ ഡി എ അട്ടിമറി വിജയമാണ് പ്രവചിക്കുന്നത്.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍ പശ്ചിമ ബംഗാളില്‍ എന്‍ ഡി എ 142- 171, തൃണമൂല്‍ കോണ്‍ഗ്രസ് 99- 127, കോണ്‍ഗ്രസ് 3- 5, സി പി എം 2- 3 എന്നിങ്ങനെയാണ് പറയുന്നത്.

തമിഴ്‌നാട്ടില്‍ ഡി എം കെ 125- 145 സീറ്റുകളും അണ്ണാ ഡി എം കെ 65- 80, ടി വി കെ 18- 24 സീറ്റുകളാണ് പ്രവചിക്കുന്നത്.

അസമില്‍ എന്‍ ഡി എ അധികാരത്തില്‍ തുടരുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!