

വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള സമഗ്രമായ വെടിനിര്‍ത്തല്‍ കരാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

ആറ് മണിക്കൂറിനുള്ളില്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും ആ ഘട്ടത്തില്‍ യുദ്ധം അവസാനിച്ചതായി കണക്കാക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് പറഞ്ഞു.

ഔദ്യോഗികമായി ഇറാന്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. 12-ാം മണിക്കൂറില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. 24-ാം മണിക്കൂറില്‍ 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുമെന്ന് യു എസ് പ്രസിഡന്റ് എഴുതി.
മിഡില്‍ ഈസ്റ്റിനെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള ഒരു വലിയ സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയിരിക്കാമെന്നും എന്നാല്‍ ഈ ഫലം ഒഴിവാക്കപ്പെട്ടുവെന്നും യു എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

