ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

Web Desk
1 Min Read

ദോഹ: സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഗ്രേഡുകളിലേക്കും ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

city exchange

”വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഗ്രേഡുകളിലേക്കും ജൂണ്‍ 24 ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു,” മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജൂണ്‍ 25 ബുധനാഴ്ച മുതല്‍ പരീക്ഷകള്‍ പുന:രാരംഭിക്കും. മുമ്പ് ഔദ്യോഗിക ഷെഡ്യൂളില്‍ പ്രഖ്യാപിച്ചതുപോലെ വിദ്യാര്‍ഥികള്‍ വിഷയ ക്രമം പാലിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ശാന്തവും സുസ്ഥിരവുമായ അന്തരീക്ഷം നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ സമര്‍പ്പണത്തില്‍ നിന്നാണ് തീരുമാനമുണ്ടായത്.

അവലോകനത്തിനും തയ്യാറെടുപ്പിനും വിദ്യാര്‍ഥികള്‍ക്ക് അധിക സമയം നല്‍കുന്നതിലൂടെ അവരെ മാനസികമായും അക്കാദമികമായും പിന്തുണയ്ക്കുകയും സാധ്യമായ ഏറ്റവും മികച്ച സാഹചര്യങ്ങളില്‍ പരീക്ഷ എഴുതാനുള്ള സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

എല്ലാ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ഔദ്യോഗിക വിവര ചാനലുകളെ മാത്രം ആശ്രയിക്കാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!