

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇ ഡി കണ്ടുകെട്ടി. കളളപ്പണം വെളുപ്പില്‍ നിരോധന നിമയമനുസരിച്ചാണ് ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്.

ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ ഡിയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് 2020 ഏപ്രിലിലാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
