വനിതാ സംരംഭകര്‍ വരുന്നു; വെന്‍ കാര്‍ണിവലുമായി

Web Desk
2 Min Read

20, 21 തിയ്യതികളില്‍ ജെ എന്‍ എല്‍ സ്റ്റേഡിയത്തിലാണ് വെന്‍ കാര്‍ണിവല്‍

കൊച്ചി: വിമന്‍ എന്റര്‍പ്രണ്യുര്‍ നെറ്റ്‌വര്‍ക്ക് (വെന്‍) ആദ്യമായി സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ മെയ് 20, 21 തിയ്യതികളില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 118 സംരംഭകര്‍ തങ്ങളുടെ ഉത്പന്നങ്ങളുമായി കാര്‍ണിവലില്‍ പങ്കെടുക്കും.

city exchange

ഷോപ്പിംഗ് അനുഭവങ്ങള്‍ക്കും പുതിയ ഉത്പന്നങ്ങള്‍ അറിയാനുമുള്ള അവസരം ഒരുക്കുന്നതിനോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വര്‍ക്ക്‌ഷോപ്പുകള്‍, ഫാഷന്‍ ഷോ, വിനോദ സെക്ഷനുകള്‍, കിഡ്‌സ് സ്‌പെഷ്യല്‍ പ്ലേ സോണ്‍, ലൈവ് ഫുഡ് സ്‌പെഷ്യല്‍ കൗണ്ടറുകള്‍, മ്യൂസിക്കല്‍ നൈറ്റ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.

പൂര്‍ണമായും ശീതീകരിച്ച കാര്‍ണിവല്‍ സന്ദര്‍ശിക്കാന്‍ പ്രവേശന ഫീസുണ്ടാകും. കുടുംബത്തോടൊപ്പം പങ്കെടുക്കാവുന്ന രീതിയിലാണ് വെന്‍ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്. ജ്വല്ലറി, ഫാഷന്‍, ഹാന്‍ഡിക്രാഫ്റ്റ്, ലൈവ് ഫുഡ്, ഹോം ഡെക്കര്‍, ഇലക്ട്രോണിക്‌സ് തുടങ്ങി എല്ലാ രംഗത്തേയും സ്റ്റാളുകള്‍ വെന്‍ കാര്‍ണിവലിന്റെ ഭാഗമായി ഉണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സമയം.

കാര്‍ണിവലില്‍ ഒരുക്കുന്ന 118 സ്റ്റാളുകളില്‍ 18 എണ്ണം പീപ്പ്്ള്‍ ഡിറ്റര്‍മിനേഷന് (പ്രത്യേക കഴിവുകളുള്ളവര്‍) നീക്കിവെച്ചവയാണ്. ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ബിസ്‌ക്കറ്റുകള്‍, കാഴ്ചാ വൈകല്യമുള്ളവരുടെ വിവിധ ഉത്പന്നങ്ങള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, സണ്‍ പെയിന്റിംഗ്, ഓല ക്രാഫ്റ്റ് പഠനം, യംഗ് ആര്‍ട്ട് പ്രൊഡക്ട്‌സ്, ഹാ്ന്‍ഡ്‌മെയ്ഡ് പേപ്പര്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ സ്റ്റാളുകള്‍ ഇതില്‍ ഉള്‍പ്പെടും.

- Advertisement -
Ad image

മെയ് 20ന് രാവിലെ 10 മണിക്ക് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം ഡിയും എറണാകുളം മുന്‍ കലക്ടറുമായ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മിയ ജോര്‍ജ്ജ്, ആര്‍തി കിര്‍ലോസ്‌ക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതാ സംരംഭകരെ പിന്തുണക്കുന്നതിന് 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് വനിതാ സംരംഭക സംഘടനയാണ് വെന്‍. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ അഞ്ച് ചാപ്റ്ററുകളിലായി തൊള്ളായിരത്തോളം വനിതാ സംരംഭകരാണ് വിമന്‍ എന്റര്‍പ്രണ്യുര്‍ നെറ്റ്‌വര്‍ക്കിലുള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പുഷ്പി മുരിക്കന്‍, ദിവ്യ തോമസ്, ലൈല സുധീഷ്, ആശ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!