ഡോ. എം കെ മുനീര്‍ തീവ്രപരിചരണ വിഭാഗത്തില്‍

Web Desk
0 Min Read

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം കെ മുനീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

city exchange

രക്തസമ്മര്‍ദ്ദം കുറഞ്ഞ അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിരുന്നു. ക്രിയാറ്റിന്റെ അളവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് നല്കുന്ന സൂചന.

ആരോഗ്യപ്രശ്‌നത്താല്‍ ചികിത്സയിലാണെന്നും എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുകയെന്നും ഡോ. എം കെ മുനീറിന്റെ ഫേസ്ബുക്കില്‍ അഡ്മിന്‍ പോസ്റ്റ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!