ഖത്തറിലേതു പോലെ റോഡുകള്‍ കേരളത്തിലും വേണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ; എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

Web Desk
1 Min Read

ആലുവ: ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട റോഡുകളുടെ നിലവാരത്തില്‍ നമ്മുടെ നാട്ടിലെ റോഡുകള്‍ ആകണമെന്നു  മോഹിച്ചു പോയെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍. നമ്മുടെ നാട് അതേ രീതിയില്‍ തന്നെ വികസിക്കേണ്ടതാണെന്നും അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട സബ്മിഷനില്‍ സംസാരിക്കവെയാണ് അന്‍വര്‍ സാദത്ത് എം എല്‍ എ ഖത്തറിലെ റോഡുകളെ കേരള നിയമസഭയിലേക്കെത്തിച്ചത്.

city exchange

നാടിന്റെ വികസനത്തിന് ഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടതാണെന്നും അതിനാല്‍ തൃശൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയ പാത നിലവിലുള്ള നാലു വരിയില്‍ നിന്നും  ആറുവരിയാക്കുന്ന കാര്യത്തിന്റെ ആവശ്യകതയെ കുറിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ്മിഷന്‍  അവതരിപ്പിച്ചു. കൂടാതെ ആലുവയില്‍ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ വീതി കുറവായ കാരണത്താല്‍ ദേശീയ പാതയിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കണമെന്നും എം എല്‍ എ സബ്മിഷനില്‍ ഉന്നയിച്ചു.

ആലുവയില്‍ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും എം എല്‍ എ സഭയില്‍ വിവരിച്ചു. തൃശൂര്‍ മുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയ പാത  ആറുവരിയാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ  പരിഗണനയിലാണെന്നും അതുപോലെ ആലുവയിലെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന്റെ കാര്യം പ്രത്യേകിച്ച് പരിഗണിച്ച് നടപടികള്‍ എടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി സബ്മിഷനു സഭയില്‍ മറുപടി നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!