
ബെയ്‌റൂത്ത്: തെക്കന്‍ ലെബനനിലെ നിരവധി പ്രദേശങ്ങളിലും പട്ടണങ്ങളിലും ഇസ്രായേലി അധിനിവേശ സൈന്യം വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണവും തുടര്‍ന്നു.

തെക്കന്‍ ലെബനനിലെ ഖിയാം പട്ടണത്തില്‍ അധിനിവേശ സൈന്യം വന്‍ സ്‌ഫോടനം നടത്തിയതായും തെക്കന്‍ ലെബനനിലെ മുമ്പ് നശിപ്പിക്കപ്പെട്ട ടയര്‍ പാലം ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണം നടത്തിയതായും ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടയറിലെ അല്‍ ഖദ്ര മത സമുച്ചയത്തിന് സമീപമുള്ള വ്യോമാക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ടയറിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
മാര്‍ച്ച് 2 മുതല്‍ ഇസ്രായേലി ആക്രമണത്തില്‍ 2,124 പേര്‍ രക്തസാക്ഷികളാവുകയും 6,921 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

