

വടകര: വടേക്കണ്ടിയില്‍ ആനാണ്ടി മമ്മു ഹാജി (85) നിര്യാതനായി. ഏറെക്കാലം നമ്പാം വയല്‍ മദ്റസ കമ്മിറ്റി കാരക്കുന്ന് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്ന.

മക്കള്‍: പരേതനായ എം എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ആയിശ, എം എ .ബഷീര്‍ (ജനറല്‍ സെകട്ടറി നമ്പാം വയല്‍ ശാഖാ മുസ്ലിം ലീഗ്), എം എ ജലീല്‍ (ഷാര്‍ജ കെ എം സി സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്), എം എ ജമാല്‍, ആസ്യ.

മരുമക്കള്‍: കുഞ്ഞമ്മത് മേപ്പള്ളിപ്പോയില്‍, ഷമീമ, നദീറ, സൈനബ, അനീസ. സഹോദരങ്ങള്‍: എം എ ഇബ്രാഹീം, എം എ മൂസ്സ മാസ്റ്റര്‍, ഫാത്തിമ പുതിയോട്ടും കണ്ടി, പരേതരായ മൊയ്തു, അബ്ദുറഹിമാന്‍. മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാരക്കുന്ന് ജുമാ മസ്ജിദില്‍.

