

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നവംബര്‍ 17ന് നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യ കേരളത്തിന്റെ അറുപത്തിയേഴ് വര്‍ഷങ്ങള്‍: ചില ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ട് വ്യാഴാഴ്ച വൈകിട്ട് ഏഴരയ്ക്ക് ഐ സി സി അശോകഹാളില്‍ വെച്ചാണ് പരിപാടി.

കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും സൗഹാര്‍ദ്ദ ചരിത്രവും ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഇ എം സുധീര്‍, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, കെ എന്‍ സുലൈമാന്‍ മദനി, ഫാ. ടി എസ് അലക്‌സാണ്ടര്‍, മുനീര്‍ സലഫി, ഉമര്‍ സ്വലാഹി, ജോണ്‍ ഗില്‍ബര്‍ട്ട്, മുനീര്‍ ഒ കെ എന്നിവര്‍ സംസാരിക്കും. ഷറഫ് പി ഹമീദ്, എബ്രഹാം ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന തീം സോങ് സെമിനാര്‍ വേദിയില്‍ വെച്ച് റിലീസ് ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 70903990 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
