

ദോഹ: നയതന്ത്ര, ഔദ്യോഗിക, പ്രത്യേക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവരെ വിസ ആവശ്യകതകളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കരാറില്‍ ഖത്തറും തായ്ലന്റും ഒപ്പുവച്ചു.

വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയും തായ്ലന്‍ഡ് വിദേശകാര്യ മന്ത്രി മാരിസ് സാംഗിയാംപോങ്സയുമാണ് കരാറില്‍ ഒപ്പുവച്ചത്.
