ഐ സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ ഭാഗമായി ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഐ സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 590ലേറെ രക്തദാതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്. അവരില്‍ നിന്നും 496 പേരുടെ രക്തമാണ് എടുത്തത്. നേരത്തെ 780 പേരാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

city exchange


ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിനെ പ്രതിനിധീകരിച്ച് ഡോ. ഷാരോണ്‍ ജേക്കബ്, നസീം മെഡിക്കല്‍ പ്രതിനിധി ഇഖ്ബാല്‍ അബ്ദുല്ല, കൃഷ്ണകുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു എന്നിവര്‍ പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നേതൃത്വം നല്കി.

Share This Article
Leave a Comment
error: Content is protected !!