

ദോഹ: ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ‘നോമ്പോറ 2025’ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടക്കുന്ന ഇഫ്താര്‍ സംഗമം വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. പ്രാഥമിക ആരോഗ്യ പരിശോധന, നോര്‍ക്ക സേവനങ്ങള്‍, റമദാന് സന്ദേശം, പ്രവാസി ഫോറം നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം തുടങ്ങിയ പരിപാടികള്‍ ഇഫ്താര്‍ സംഗമത്തിലുണ്ടാകും.

ഹമീദ് ഖാസിമി റമദാന് സന്ദേശം നല്‍കും. ഇഫ്താറിന് പുറമേ തറാവീഹ് നമസ്ക്കാരവും നടക്കും. ഖത്തറിലെ മുഴുവന്‍ വാണിമേല്‍ക്കാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
