

ഏറ്റുമാനൂര്‍: അമ്മയും പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ചേരിയില്‍ വലിയ പറമ്പില്‍ നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നോബിയുടെ ഭാര്യ ഷൈി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ട്രെയിന്‍ എത്തിയപ്പോള്‍ മക്കളെയും ചേര്‍ത്തുപിടിച്ച് ഷൈനി ട്രാക്കില്‍ കയറിനില്‍ക്കുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് ഷൈനി മക്കളുമായി ജീവനൊടുക്കാനുള്ള കാരണമെന്നാണ് ഏറ്റുമാനൂര്‍ പൊലീസ് കരുതുന്നത്.

ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന ഷൈനി കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മൂത്തമകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഷൈനി രണ്ടു മക്കളുമായി കഴിഞ്ഞ ഒന്‍പത് മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ജോലി ഇല്ലാതിരുന്നത് നഴ്‌സിങ് യോഗ്യതയുള്ള ഷൈനിയെ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
