

കൊച്ചി: വീക്ഷണം ദിനപത്രത്തിന്റെ 48-ാമത് വാര്‍ഷികാഘോഷവും പുരസ്‌കാര വിതരണവും കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്‌കാരം ഖത്തര്‍ ടെക് എം ഡി ജെബി കെ ജോണ്‍ കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, എം പിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, എം എല്‍ എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഉമ തോമസ്, ജോസഫ് വാഴയ്ക്കന്‍, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വീക്ഷണം എം ഡി ജെയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
