Readers Post
നവ്യാനുഭവം സമ്മാനിച്ച ഖത്തര്‍ കെ എം സി സി ചെങ്കള പഞ്ചായത്ത് അല്‍സും പൊല്‍സും
ദോഹ: ഗൃഹാതര സ്മരണകളുമായി പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക് ആശ്വാസമാണ് പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഒത്തുചേരലുകള്‍. പ്രവാസികള്‍ക്കിടയില്‍ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ സഹായിക്കുന്നു.
ഖത്തര്‍ ദേശീയ കായിക ദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ഖത്തര്‍ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അല്‍സും പൊല്‍സും അത്തരത്തില്‍ കയ്യടി നേടിയ പരിപാടിയായിരുന്നു. സംഘാടക മികവുകൊണ്ടും പരിപാടി ശ്രദ്ധിക്കപ്പെട്ടു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച പരിപാടി ശരിക്കും പൊല്‍സാക്കി മാറ്റി.
ബാല്യകാല സ്മരണകളെ തട്ടിയുണര്‍ത്തുന്ന മുട്ടായി പീടിയായിരുന്നു പരിപാടിയുടെ പ്രത്യേക ആകര്‍ഷണം. ഒപ്പം നാടന്‍ കളികള്‍, ചട്ടി പൊട്ടിക്കല്‍, ലെമണ്‍ സ്പൂണ്‍, ചാക്കിട്ട് തുള്ളല്‍, കുളം കര പോലെയുള്ള മത്സരങ്ങള്‍ പരിപാടിയുടെ മാറ്റഉകൂട്ടി. നാട്ടിലേക്ക്, ബാല്യ കാലത്തേക്ക് തിരിച്ചു പോയത് പോലെയുള്ള അനുഭവമായിരുന്നു.
അല്‍സും പൊല്‍സും നാലാമത്തെ സീസണാണ് കഴിഞ്ഞത്. ഓരോ സീസണും ഒന്നിനൊന്നു മെച്ചമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞുവെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. ഈ സീസണും അവിടെ ഒത്തു ചേര്‍ന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.