Community
സൗഹൃദം സമ്പൂര്‍ണ സംഗമം നടന്നു
ദുബൈ: കാരശ്ശേരി കറുത്തപറമ്പ് കൂട്ടായ്മ സൗഹൃദം യു എ ഇയുടെ സമ്പൂര്‍ണ സംഗമം ‘നാട്ടുകൂട്ടം’ ദുബൈ മുശ്രിഫ് പാര്‍ക്കില്‍ നടന്നു. മുസ്തഫ ഒറുവിങ്ങലിന്റെ അധ്യക്ഷതയില്‍ ലോക കേരള സഭാംഗം ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
യൂസഫ് കക്കാട്, അസ്‌ലം ടി, അബ്ബാസ് ടി പി, എന്‍ജിനീയര്‍ ശംസു, അസ്‌ലം പൂനൂര്‍, ശിഹാബ് ചാലില്‍, ഫസ്ലു വലിയപറമ്പ്, നിസാര്‍ ചാലില്‍, സൈനു ചോണാട് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ മുതിര്‍ന്ന അംഗങ്ങളായ അബ്ദുറഹ്‌മാന്‍ കെ കെ, ശരീഫ് ഇ കെ, അബൂബക്കര്‍ എം പി, അബ്ദുറഹ്‌മാന്‍ കെ പി, സുല്‍ഫിക്കര്‍ നീറോട്ട്, സലാം കളത്തിങ്ങല്‍ എന്നിവരെ ആദരിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിര്‍ന്ന അംഗം ഗഫൂര്‍ ചക്കിങ്ങലിന് ഉപഹാരം നല്‍കി. യു എ ഇ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായ ശരീഫ് കാരശ്ശേരി, ദിലീഫ് ഗിന്നസ്, മുസ്തഫ കാരശ്ശേരി എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഉസ്മാന്‍ മാറാടി നിര്‍വഹിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ജേതാക്കളായ ട്രേഡേഴ്‌സ് എഫ് സിക്ക് ആലിക്കുട്ടി പെരിലക്കാട് സ്മാരക ട്രോഫിയും രണ്ടാം സ്ഥാനക്കാരായ എമിറേറ്റ്‌സ് സ്‌ട്രൈക്കേഴ്‌സിന് കെ പി ഹാഷിം സ്മാരക ട്രോഫിയും സമ്മാനിച്ചു. ഷബീര്‍ വി പി, സുഹൈല്‍ റോഷന്‍, കുഞ്ഞബ്ദുല്ല എന്നിവര്‍ ഗാനാലാപനം നടത്തി.
പരിപാടികള്‍ക്ക് നസീര്‍ പൊയിലില്‍, ഹര്‍ഷാദ് കെ, ഹാഷിം പി പി, ജാഫര്‍ കെ, യാസര്‍ ഇ കെ, ശാഫി കെ കെ, നിയാസ് കെ പി, ജാബിര്‍ കെ, മുര്‍ഷിദ് കെ പി, ഷെഫീഖ് പി കെ, ഹാസില്‍ നീറോട്ട്, സഹീര്‍ പി കെ, നഈം വി പി, അര്‍ഷാദ് ഓടത്തെരു, അംജാസ്, ബാവുട്ടി കെ പി, ദിനില്‍ ശ്രീനി, സാജിദ് കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷമീര്‍ വി പി സ്വാഗതവും സ്വാഗതവും അന്‍ഷാദ് ശാന്തിനഗര്‍ നന്ദിയും പറഞ്ഞു.