

ദോഹ: ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. വക്‌റ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ യൂത്ത് ഫോറത്തിന്റെ ഖത്തറിലെ വിവിധ സോണുകളില്‍ നിന്നുളള പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പെനാള്‍ട്ടി ഷൂട്ടൗട്ട്, വടം വലി, പുഷ് അപ് ചലഞ്ച് തുടങ്ങി പുരുഷ- വനിതാ വിഭാഗങ്ങളിലായി വിവിധ കായികയിനങ്ങള്‍ അരങ്ങേറി. ആക്ടിംഗ് പ്രസിഡണ്ട് ആരിഫ് അഹ്മദ് ഫാമിലി സ്പോര്‍ട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.

ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി കുട്ടികള്‍ക്കായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. യൂത്ത് ഫോറം ഖത്തര്‍ കേന്ദ്ര കമ്മറ്റിയും സ്പോര്‍ട്സ് വിംഗ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനം കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ നിര്‍വഹിച്ചു.
