

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ന്യൂഡല്‍ഹിയിലെത്തി.


ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എഎത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കര്‍, ന്യൂഡല്‍ഹിയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ജാബര്‍, ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എന്നിവര്‍ സ്വീകരിച്ചു. ഖത്തര്‍ എംബസി ജീവനക്കാരും സന്നിഹിതരായിരുന്നു.


പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്.
